തെക്കൻ മെക്‌സിക്കോയിൽ ട്രക്ക് മറിഞ്ഞ് 54 അഭയാര്‍ഥികള്‍ മരിച്ചു



മെക്‌സിക്കോ സിറ്റി -തെക്കൻ മെക്‌സിക്കോയിൽ ട്രക്ക് മറിഞ്ഞ് 54 അഭയാര്‍ഥികള്‍ മരിച്ചു. ചിയാപാസ് സംസ്ഥാനത്തെ ടക്‌സ്‌റ്റ്‌ല ഗുട്ടറസ് നഗരത്തിന് സമീപമാണ് ട്രക്ക് അപകടത്തില്‍പ്പെട്ടത്. ഹോണ്ടുറാസ് അടക്കമുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന്‌ മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് കുടിയേറാനെത്തിയ നൂറിലധികം പേര്‍ വരുന്ന സംഘമാണ് ട്രക്കിലുണ്ടായിരുന്നത്. അമേരിക്കയുടെ കുടിയേറ്റ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളിലൊന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഗ്വാട്ടിമാലയുമായി അതിർത്തി പങ്കിടുന്ന ചിയാപാസ് രേഖകളില്ലാതെ കുടിയേറുന്നവർ ഏറ്റവുമധികം ഒത്തുകൂടുന്ന മേഖലയാണ്. Read on deshabhimani.com

Related News