ബ്രേക്കിൽ തകരാറ്‌: ബെൻസ്‌ 10 ലക്ഷം കാർ തിരിച്ചുവിളിക്കുന്നു



ബെർലിൻ> ജർമൻ കാർ നിർമാതാക്കളായ മെഴ്‌സിഡസ്‌ ബെൻസ്‌ 10 ലക്ഷത്തോളം കാർ തിരിച്ചുവിളിക്കുന്നു. 2004നും 2015നും ഇടയിൽ പുറത്തിറക്കിയ എസ്‌യുവി സീരീസിലെ എംഎൽ, ജിഎൽ, ആഡംബര മിനിവാൻ ആർക്ലാസ്‌ എന്നീ മോഡലുകളാണ്‌ തിരിച്ചുവിളിക്കുന്നത്‌. ബ്രേക്കിങ്‌ സംവിധാനത്തിലെ തകരാറുമൂലം തിരിച്ചുവിളിക്കുന്നെന്നാണ്‌ റിപ്പോർട്ട്‌. ജർമനിയിലെ 70,000 ഉൾപ്പെടെ ലോകമാകെ 9,93,407 വാഹനമാണ്‌ ഈ വിഭാഗത്തിൽ പുറത്തിറക്കിയത്‌. ഇവയെല്ലാം തിരിച്ചുവിളിക്കുന്നെന്ന്‌ കമ്പനി സ്ഥിരീകരിച്ചു. ഉടൻ ഉടമസ്ഥരെ ബന്ധപ്പെടുമെന്നും പരിശോധനയ്‌ക്ക്‌ ശേഷമല്ലാതെ വാഹനം ഉപയോഗിക്കരുതെന്നും മെഴ്‌സിഡസ്‌ ബെൻസ്‌ അറിയിച്ചു. Read on deshabhimani.com

Related News