പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് മലാല; താലിബാന് കത്തയച്ചു



കാബൂള്‍> പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണെന്നും മലാല കത്തില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ നടപടിയിലുള്ള പ്രതിഷേധവും മലാല അറിയിച്ചു. കത്തിനോടൊപ്പമുള്ള പരാതിയില്‍ 6,40,000 പേരാണ് ഒപ്പുവച്ചിരിക്കുന്നത്.മലാലയും അഫ്ഗാനിസ്ഥാനിലെ അവകാശ സംരക്ഷക പ്രവര്‍ത്തകരും ചേര്‍ന്നാണ് താലിബാന് കത്തെഴുതിയിരിക്കുന്നത്.   Read on deshabhimani.com

Related News