ലുല ബൈഡനുമായി 
കൂടിക്കാഴ്‌ച നടത്തി



വാഷിങ്‌ടൺ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തി. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ ഇരുരാജ്യവും പ്രതിജ്ഞാബദ്ധമാണെന്ന്‌ ഇരുനേതാക്കളും പറഞ്ഞു. കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള പൊതുവായ വിഷയങ്ങളിൽ സഹകരിച്ച്‌ പ്രവർത്തിക്കും. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന്‌ ലുല വ്യക്തമാക്കി. ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടി നേതാവായ ലുല ഡ സിൽവ പ്രസിഡന്റായശേഷമുള്ള വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ്‌ വാഷിങ്‌ടണിലെത്തിയത്‌. ബ്രസീൽ മുൻ പ്രസിഡന്റും തീവ്രവലതുപക്ഷ നേതാവുമായ ജയ്‌ർ ബോൾസനാരൊയുടെ അനുയായികൾ ബ്രസീലിൽ കലാപം അഴിച്ചുവിട്ടിരുന്നു.  ഇതിനെ  ബൈഡൻ അപലപിച്ചിരുന്നു. Read on deshabhimani.com

Related News