ബ്രസീല്‍ വിധിയെഴുതി ; ആദ്യ ഫലസൂചന ഇന്ന് അറിയാം.

image credit Lula Official twitter


റിയോ ഡി ജനീറോ ബ്രസീലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിധിയെഴുതി രാജ്യത്തെ 12 കോടിയിലധികം ജനങ്ങള്‍. ആദ്യ ഫലസൂചന തിങ്കളാഴ്ച പകല്‍ അറിയാം. ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ്‌ ലുല ഡ സിൽവവും തീവ്രവലതുപക്ഷക്കാരനും നിലവിലെ പ്രസിഡന്റുമായ ജയിർ ബോൾസനാരോയും തമ്മിലാണ് പ്രധാന മത്സരം. ഒമ്പത് സ്ഥാനാര്‍ഥികള്‍കൂടി മത്സരത്തിനുണ്ട്. രണ്ടാംവട്ട വോട്ടെടുപ്പിന് സാധ്യതയൊരുക്കാതെ ലുല ഡ സില്‍വ ജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട്‌ നേടാനായില്ലെങ്കിൽ 30ന്‌ രണ്ടാംവട്ട വോട്ടെടുപ്പ് നടക്കും. Read on deshabhimani.com

Related News