റെയില്‍ പ്രക്ഷോഭത്തിന് ഉജ്വല പരിസമാപ്തി ; മൂന്നാം നാളും യുകെ സ്തംഭിച്ചു



ലണ്ടന്‍ മൂന്നുദിവസത്തെ റെയില്‍വേ പണിമുടക്കിന്റെ അവസാന 24 മണിക്കൂറിലും ആളൊഴിഞ്ഞ് ബ്രിട്ടനിലെ റെയില്‍വേ സ്റ്റേഷനുകള്‍. റെയില്‍വേ വ്യവസ്ഥകളിലും ശമ്പളപ്രശ്നത്തിലും പ്രതിഷേധിച്ച് ശനിയാഴ്ച 40,000 അം​ഗങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ചൊവ്വ, വ്യാഴം ദിവസങ്ങളിലും റെയില്‍ മാരിടൈം ട്രാന്‍സ്പോര്‍ട്ട്‌ യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സമരം നടത്തി. റെയില്‍ കമ്പനികള്‍ തസ്തികള്‍ വെട്ടിക്കുറയ്‌ക്കാനും ശമ്പളം കുറയ്ക്കാനുമുള്ള നീക്കത്തിലാണ്. കോവിഡ് കാലത്ത് മുന്‍നിര പോരാളികളെന്ന് വിശേഷിപ്പിച്ച റെയില്‍ തൊഴിലാളികളെ ആക്രിയായി വലിച്ചെറിയുന്നത് അം​ഗീകരിക്കാന്‍ കഴിയില്ലെന്ന് യൂണിയന്‍ സെക്രട്ടറി മൈക് ലിഞ്ച് പറഞ്ഞു. Read on deshabhimani.com

Related News