മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് മൂന്നാം ലോക കേരള സഭയിൽമലേഷ്യയിലെ പ്രവാസി പ്രധിനിധികൾ.



ക്വലാലംമ്പൂർ>  മലേഷ്യയിൽ വർദ്ധിച്ചുവരുന്ന മനുഷ്യക്കടത്തിൽ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ വേണമെന്്‌ മൂന്നാം ലോകകേരളസഭയിൽ പങ്കെടുത്ത മലേഷ്യൻ പ്രവാസി പ്രതിനിധികൾആവശ്യപ്പെട്ടു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്റെയും പി.പ്രസാദിന്റെയും, ഏഷ്യാ പസഫിക് രാജ്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അഡീഷണൽ സെക്രട്ടറി ശാരദാ മുരളീധരന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മലേഷ്യയിലേക്ക് വർദ്ധിച്ചു വരുന്ന മനുഷ്യക്കടത്ത്‌ തടയാനുള്ള നിർദേശങ്ങൾ അവർസമർപ്പിച്ചു. മലേഷ്യയിൽ നിന്നും ഡോ: അനിൽ ഫിലിപ്പ് കുന്നത്തും ആത്മേശൻ പച്ചാട്ടുമാണ് പങ്കെടുത്തത്. മലേഷ്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും മലേഷ്യയിൽ നിന്നും കേരളാ സർക്കാരിന് സ്വീകരിക്കാവുന്ന പദ്ധതികളെക്കുറിച്ചും അവതരിപ്പിച്ച പ്രധാന അഞ്ച് നിർദ്ദേശങ്ങളിൽ നിന്നും മനുഷ്യകടത്ത് ഉൾപ്പെടെ, മലബാർ മേഖലയിലെ പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി, കണ്ണൂർ എയർപോർട്ടിലേക്ക് മലേഷ്യയിൽ നിന്നുമുള്ള വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യവും പരിഗണിച്ചു കൊണ്ടുള്ള മേഖലാതലത്തിലെ അന്തിമ റിപ്പോർട്ട് പ്രതിനിധികൾ ഉദ്യോഗസ്ഥരിൽ നിന്നും കൈപ്പറ്റി. മലേഷ്യയിലെ പ്രവാസി മലയാളികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഉൾപ്പെടുത്തികൊണ്ടുള്ള നിവേദനം പ്രതിനിധികൾ അഡീഷണൽ സെക്രട്ടറി ശാരദ മുരളീധരന് നേരിട്ട് കൈമാറി. രണ്ടാം സഭയിൽ വിവിധ രാജ്യങ്ങളിൽ നിന്നും സമർപ്പിച്ച പ്രധാന നിർദേശങ്ങളിൽ 76 എണ്ണം പൂർണ്ണമായും നടപ്പിലാക്കിയ ലോക കേരള സഭയുടെ തക്കതായ നടപടികളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മലേഷ്യയിലെ പ്രവാസി മലയാളികൾ. Read on deshabhimani.com

Related News