ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ

ഓങ് സാങ് സൂചി


യാങ്കൂണ്‍ > മ്യാന്‍മറിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ. സൈന്യത്തിനെതിരെ ജനവികാരം സൃഷ്ടിച്ചുവെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആരോപിച്ചാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പട്ടാളം അട്ടിമറി നടത്തി മ്യാന്‍മറില്‍ ഭരണം പിടിച്ചത്. തുടര്‍ന്ന് ഓങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി. തെരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയായിരുന്നു പട്ടാളനീക്കം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ പാര്‍ടി വിജയം നേടിയിരുന്നു. 83 ശതമാനം സീറ്റുകള്‍ നേടിയ  തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല. പട്ടാളത്തിന്റെ നിര്‍ദ്ദേശം മറികടന്ന് പാര്‍ലമെന്റ് സമ്മേളനം ചേരാനിരിക്കെയായിരുന്നു അട്ടിമറി. Read on deshabhimani.com

Related News