പാകിസ്ഥാനിൽ തെരുവുയുദ്ധം ; പോരാട്ടക്കളമായിതെരുവുകൾ



ലാഹോർ പൊലീസും ഇമ്രാൻ ഖാൻ അനുകൂലികളും ഏറ്റുമുട്ടിയതോടെ പോരാട്ടക്കളമായി പാകിസ്ഥാൻ തെരുവുകൾ. മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്‌ ഇ ഇൻസാഫ്‌ മേധാവിയുമായ ഇമ്രാനെ അറസ്റ്റ്‌ ചെയ്യാൻ എത്തിയ പൊലീസിനെ തടയാൻ ലാഹോറിലെ വസതിക്കുമുന്നിൽ ചൊവ്വ വൈകിട്ട്‌ നൂറുകണക്കിന്‌ ഇമ്രാൻ അനുകൂലികൾ തടിച്ചുകൂടി. ഇവർ പൊലീസിനെ തടയാൻ ശ്രമിച്ചതോടെ സംഘർഷമായി. പൊലീസിന്‌ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സമ്മാനങ്ങൾ വിറ്റ്‌ 3.6 കോടി ഡോളർ സമ്പാദിച്ചതായ തോഷാഖാന കേസിലാണ്‌ ഇമ്രാനെതിരെ കോടതി അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌. അറസ്‌റ്റ്‌ ചെയ്യാനെത്തിയ പൊലീസ്‌ സംഘത്തെ  അനുകൂലികൾ കല്ലെറിഞ്ഞു. ഇസ്ലാമാബാദ്‌ ഡിഐജി ഷഹസാദ്‌ ബുഖാരിക്ക്‌ പരിക്കേറ്റു. Read on deshabhimani.com

Related News