ബൾഗേറിയയിൽ 
സർക്കാർ വീണു ; കിറിൽ പെറ്റ്കോവിന്റെ നേതൃത്വത്തിലുള്ള 
സഖ്യ സർക്കാർ പുറത്ത്

videograbbed image


സോഫിയ അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്ന് ബൾഗേറിയയിൽ കിറിൽ പെറ്റ്കോവിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ പുറത്ത്. മധ്യ വലതുപക്ഷമായ ജിഇആർബി പാർടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ 123 എംപിമാർ പിന്തുണച്ചു. 240 അംഗ സഭയിൽ സർക്കാരിന് 116 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ. നാലു പാർടികളുടെ പിന്തുണയോടെ കഴിഞ്ഞ ഡിസംബറിൽ അധികാരത്തിൽവന്ന സർക്കാരിനെതിരെ പണപ്പെരുപ്പവും തെറ്റായ സാമ്പത്തികനയവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. 1991ൽ ഭരണഘടന അംഗീകരിച്ചതിനുശേഷം ആദ്യമായാണ് രാജ്യത്ത് അവിശ്വാസത്തിലൂടെ സർക്കാർ പുറത്താകുന്നത്. ഇതിനിടെ പെറ്റ്കോവ് സർക്കാരിന്റെ വീഴ്ച യൂറോപ്യൻ യൂണിയൻ വിപുലീകരണത്തെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. മുൻ സർക്കാർ നിലപാടിന്‌ വിരുദ്ധമായി നോർത്ത് മസിഡോണിയയുടെയും അൽബേനിയയുടെയും ഇയു പ്രവേശനത്തെ പെറ്റ്കോവ് അനുകൂലിച്ചിരുന്നു. Read on deshabhimani.com

Related News