12 എണ്ണംകൂടി കണ്ടെത്തി: വ്യാഴത്തിന്‌ ആകെ 92 ഉപഗ്രഹം



കേപ്‌ കനവെറൽ വ്യാഴത്തിന്റെ 12 ഉപഗ്രഹംകൂടി കണ്ടത്തി വാനനിരീക്ഷകർ. ഇതോടെ ഗ്രഹത്തിന്റെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി. സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ ഉപഗ്രഹം വ്യാഴത്തിനാണ്. 83 ഉപഗ്രഹമെന്ന ശനിയുടെ റെക്കോഡ് പഴങ്കഥയായി. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങൾ അന്താരാഷ്ട്ര വാനനിരീക്ഷണ യൂണിയന്റെ മൈനർ പ്ലാനെറ്റ്‌ സെന്ററിലെ പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ടുപിടിത്തം നടത്തിയ സംഘത്തിലെ അംഗം സ്കോട്ട്‌ ഷെപ്പേർഡ്‌ പറഞ്ഞു. 2021ലും 2022ലുമായി ഹവായിൽനിന്നും ചിലിയിൽനിന്നും നിരീക്ഷണം നടത്തിയ നിരീക്ഷകരാണ്‌ പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്‌. തുടർപരിശോധനയിൽ ഇവയുടെ ഭ്രമണപഥവും വ്യക്തമായി മനസ്സിലാക്കാനായി. ഏപ്രിലിൽ ഗ്രഹത്തെയും അതിന്റെ വലുതും മഞ്ഞുമൂടിയതുമായ ഉപഗ്രഹങ്ങളെപ്പറ്റി പഠിക്കാൻ യൂറോപ്യൻ സ്‌പെയ്‌സ്‌ ഏജൻസി ബഹിരാകാശ പേടകം അയക്കുന്നുണ്ട്‌. Read on deshabhimani.com

Related News