കലാപനീക്കം : സൈനികമേധാവിയെ നീക്കി ബ്രസീൽ



ബ്രസീലിയ ഭരണ അട്ടിമറി ലക്ഷ്യമിട്ട്‌ ബോൾസനാരോ അനുകൂലികൾ കലാപനീക്കം നടത്തിയ സംഭവത്തിൽ സൈനികമേധാവിയെ പുറത്താക്കി ബ്രസീൽ സർക്കാർ. സൈനികമേധാവിയായ ജനറൽ ജൂലിയോ സെസാർ അരുഡയെയാണ്‌ മാറ്റിയത്‌. സൗത്ത് ഈസ്റ്റ് മിലിട്ടറി കമാൻഡിന്റെ തലവനായിരുന്ന ജനറൽ ടോമസ് മിഗ്വൽ റിബെയ്‌റോ പൈവയെ പകരക്കാരനായി നിയമിച്ചു.  കലാപനീക്കം തടയുന്നതിൽ പരാജയപ്പെട്ട പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ നേരത്തേ നടപടി എടുത്തിരുന്നു.   കലാപത്തിൽ മുൻ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോയുടെ പങ്ക്‌ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. Read on deshabhimani.com

Related News