ജോൺസൺസ്‌ ബേബി പൗഡർ ഇനിയില്ല



ന്യൂയോർക്ക്> ആഗോള ബ്രാൻഡായ ജോൺസൺ ആൻഡ്‌ ജോൺസന്റെ  കുട്ടികൾക്കുള്ള പൗഡർ അടുത്തവർഷംമുതൽ ഉണ്ടാകില്ല. 2023 മുതൽ ഇതിന്റെ നിർമാണം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പൗഡറിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ അർബുദം ഉണ്ടാക്കുന്നെന്ന് കാണിച്ച്  അമേരിക്കയും ക്യാനഡയും  വിൽപ്പന വിലക്കിയിരുന്നു. ഇത് കമ്പനിയെ വലിയ നഷ്ടത്തിലെത്തിച്ചു. പിന്നാലെയാണ് മുഖമുദ്രയായ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാൻ കമ്പനി  തീരുമാനിച്ചത്. Read on deshabhimani.com

Related News