ട്രംപിന്റെ അതിർത്തിനയം തുടരാന്‍ ബൈഡന്‍



വാഷിങ്ടൺ ട്രംപിന്റെ കാലത്ത്‌ നടപ്പാക്കിയ അഭയാര്‍ത്ഥികളെ നിര്‍ദ്ദയം നേരിടുന്ന  "മെക്‌സിക്കോയിൽ  തുടരുക' നയം പുനഃസ്ഥാപിക്കാനൊരുങ്ങി യുഎസ്‌, മെക്‌സിക്കോ സർക്കാരുകൾ. നിലവിലെ പ്രസിഡന്റ്‌ ജോ ബൈഡൻ മനുഷ്യത്വരഹിതമെന്ന്‌ വിശേഷിപ്പിച്ച നയമാണ്‌ വീണ്ടും നടപ്പാക്കാനൊരുങ്ങുന്നത്‌. അധികാരത്തിൽ വന്നയുടൻ ട്രംപ്‌ നടപ്പാക്കിയ എംപിപി (മൈഗ്രന്റ്‌ പ്രൊട്ടക്‌ഷൻ പ്രോട്ടോകോൾ) ബൈഡൻ അവസാനിപ്പിച്ചിരുന്നു. ബൈഡന്റെ എതിർപ്പിനെത്തുടർന്ന്‌ സർക്കാരുകൾ കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽനിന്ന്‌ അനുകൂല വിധി നേടിയതിനെ തുടർന്നാണ്‌ നയങ്ങൾ വീണ്ടും നടപ്പാക്കാൻ ഒരുങ്ങുന്നത്‌. Read on deshabhimani.com

Related News