ബൈഡന്റെ പിന്തുണ 
10 ശതമാനം ഇടിഞ്ഞു



വാഷിങ്‌ടൺ അമേരിക്കയിൽ കോവിഡ്‌ വ്യാപനം വീണ്ടും ആശങ്കയുണ്ടാക്കുന്നതിനിടെ പ്രസിഡന്റ്‌ ജോ ബൈഡന്റെ പിന്തുണ ഇടിയുന്നു. ഹാർവാർഡ്‌ സർവകലാശാലയും ‘ദി ഹാരിസ്‌ പോളും’ സംയുക്തമായി നടത്തിയ സർവേയിൽ ജൂലൈയിൽ ബൈഡന്‌ ലഭിച്ച ജനപിന്തുണ 52 ശതമാനം; ജൂണിലേതിനേക്കാൾ പത്തുശതമാനം ഇടിഞ്ഞു. ഡെൽറ്റാ വ്യാപനം രൂക്ഷമാകുമ്പോഴും കുടിയൊഴിപ്പിക്കൽ മൊറട്ടോറിയം നീട്ടാൻ വിസമ്മതിച്ച ബൈഡനെതിരെ ഡെമോക്രാറ്റിക്‌ പാർടിക്കുള്ളിൽത്തന്നെ വിമർശമുണ്ട്‌. വിഡിൽ വരുമാനം നിലച്ച്‌ വാടക അടയ്ക്കാനാകാത്ത ജനങ്ങളെ തെരുവിലേക്ക് ഇറക്കുന്നതും അതുവഴി കോവിഡ്‌ വ്യാപനമുണ്ടാക്കുന്നതും തടയാനാണ്‌ യുഎസ്‌ രോഗപ്രതിരോധ കേന്ദ്രം (സിഡിസി) ഒഴിപ്പിക്കലിന്‌ നിരോധനം ഏർപ്പെടുത്തിയത്‌. എന്നാൽ, കുടിയൊഴിപ്പിക്കൽ തടയാൻ സിഡിസിക്ക്‌ അധികാരമില്ലെന്ന്‌ ബൈഡൻ വ്യക്തമാക്കി. അതിന്‌ സംസ്ഥാനങ്ങൾ നടപടിയെടുക്കണം. നിരോധനം ശനിയാഴ്ച അർധരാത്രി അവസാനിച്ചതോടെ 36 ലക്ഷം അമേരിക്കക്കാരാണ്‌ ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്‌. ഇത്‌ തടയാൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെ ബൈഡനെ സന്ദർശിച്ചിരുന്നു. Read on deshabhimani.com

Related News