രഹസ്യരേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച : ബൈഡനെതിരെ അന്വേഷണം



വാഷിങ്‌ടൺ വൈസ്‌ പ്രസിഡന്റായിരുന്നപ്പോൾ അതീവ രഹസ്യരേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനെതിരെ അന്വേഷണം. അറ്റോർണി ജനറൽ മെറിക്ക്‌ ഗാർലാൻഡ്‌ സ്വതന്ത്ര അഭിഭാഷകനായ റോബർട്ട്‌ ഹറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച്‌ ഉത്തരവിട്ടു. ഉക്രയ്‌ൻ, ഇറാൻ, യുകെ എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.  മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ രഹസ്യരേഖകൾ കടത്തിക്കൊണ്ടുപോയെന്ന കേസിൽ ക്രിമിനൽ അന്വേഷണം നേരിടുകയാണ്‌. Read on deshabhimani.com

Related News