ചൈനയെ പ്രകോപിപ്പിച്ച്‌ ബൈഡൻ



ബീജിങ്‌> തയ്‌വാൻ വിഷയത്തിൽ ചൈനയെ വീണ്ടും പ്രകോപിപ്പിച്ച്‌ അമേരിക്ക. ചൈനയെ പ്രതിരോധിക്കാൻ തയ്‌വാന്‌ അമേരിക്ക പിന്തുണ നൽകുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. ആക്രമണത്തിന്‌ ചൈന മുതിർന്നാൽ തയ്‌വാനെ സംരക്ഷിക്കാൻ അമേരിക്കൻ സൈന്യത്തെ ഇറക്കും. സിബിഎസ്‌ ന്യൂസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ബൈഡന്റെ പരാമര്‍ശം. പരാമർശം അമേരിക്കയുടെ ചൈനീസ്‌ നയത്തിന്റെ ലംഘനമാണെന്ന്‌  ചൈന പ്രതികരിച്ചു. Read on deshabhimani.com

Related News