ജോ ബൈഡനും ഇന്ത്യൻ ബന്ധം ; സെനറ്ററായി സ്ഥാനമേറ്റപ്പോൾ ആദ്യം ലഭിച്ച കത്തുകളിലൊന്ന്‌ മുംബൈയിൽ നിന്ന്‌



വാഷിങ്‌ടൺ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി 1972ൽ ജോ ബൈഡൻ സ്ഥാനമേറ്റപ്പോൾ ആദ്യം ലഭിച്ച കത്തുകളിലൊന്ന്‌ മുംബൈയിൽ നിന്ന്‌ മറ്റൊരു ബൈഡന്റെയായിരുന്നു.  ഡെലവെയറിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടതിന്‌ അഭിനന്ദനമറിയിച്ചായിരുന്നു കത്ത്‌. അത്ഭുതപ്പെടുത്തുന്ന ഒരു പരാമർശവും കത്തിലടങ്ങിയിരുന്നു. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു അത്‌. 2013ൽ ബോംബെ സ്‌റ്റോക്ക്‌ എക്സ്‌ചേഞ്ചിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈ കത്തിനെപ്പറ്റി ബൈഡന്റെ ആദ്യ പരാമർശം. 2015ൽ വീണ്ടും ഇന്ത്യയിലെത്തിയപ്പോൾ നടത്തിയ പ്രസംഗത്തിൽ, 1848ൽ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ തേയില കമ്പനിയിൽ ക്യാപ്‌ടനായിരുന്നയാളാകും തങ്ങളുടെ പൂർവികനെന്ന്‌ ബൈഡൻ പറഞ്ഞു. പിന്നീട്‌ തിരക്കുകളിൽ ഇതേപ്പറ്റി വിശദമായി അന്വേഷിക്കാൻ കഴിഞ്ഞില്ല. മുംബൈയിലെ ബൈഡനെ കണ്ടെത്താൻ മാധ്യമങ്ങൾ സഹായിക്കണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നു. അഞ്ചു ബൈഡൻമാരെ കണ്ടെത്തിയെങ്കിലും തിരക്ക്‌ കാരണം ഇവരുമായി ബന്ധം സ്ഥാപിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News