വധശിക്ഷ നിർത്താൻ ഒരുങ്ങി ബൈഡൻ



ഷിക്കാഗോ അമേരിക്കയിൽ വധശിക്ഷ നടപ്പാക്കുന്നത്‌ നിർത്തിവയ്‌ക്കാനൊരുങ്ങി  പ്രസിഡന്റ്‌ ജോ ബൈഡൻ. ഇതിനായി നീതിന്യായ വകുപ്പിന്‌ നിർദേശം നൽകുന്നത്‌ സംബന്ധിച്ച്‌ ബൈഡൻ ചർച്ച നടത്തി. ഇത്തരമൊരു തീരുമാനമെടുത്താൽ ബൈഡൻ അധികാരത്തിൽ തുടരുമ്പോൾ വധശിക്ഷ നടക്കില്ല. എന്നാൽ, അടുത്ത ഭരണാധികാരിക്ക്‌ വധശിക്ഷ പുനരാരംഭിക്കാം. അതിനാൽ, വധശിക്ഷ നിരോധിക്കാൻ ബിൽ അവതരിപ്പിക്കണമെന്നാണ്‌ വധശിക്ഷയെ എതിർക്കുന്നവരുടെ ആവശ്യം. ഇതിന്‌ യുഎസ്‌ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്‌. Read on deshabhimani.com

Related News