യുഎസ്‌ വായ്‌പാ പരിധി ഉയർത്തൽ ബില്ലിൽ 
ഒപ്പിട്ട്‌ ബൈഡൻ



വാഷിങ്‌ടൺ രാജ്യത്തിന്റ വായ്‌പാ പരിധി ഉയർത്തുന്നതിനായി യുഎസ്‌ സെനറ്റ്‌ പാസാക്കിയ ബില്ലിൽ ഒപ്പിട്ട്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. ആഴ്‌ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ബിൽ അമേരിക്കന്‍ പ്രതിനിധിസഭയും സെനറ്റും പാസാക്കിയത്‌. പ്രസിഡന്റ്‌ ഒപ്പിടുന്നതോടുകൂടി ബിൽ നിയമമാകും.വൈറ്റ് ഹൗസിൽ വെച്ച് ബൈഡൻ ബില്ലിൽ ഒപ്പിടുന്നതിന്റെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. Read on deshabhimani.com

Related News