അഫ്‌ഗാൻ ജയിലിൽ ഭീകരാക്രമണം, ഏറ്റുമുട്ടൽ 18 മണിക്കൂർ ; 29 മരണം



കാബൂൾ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ്‌‌ ജയിലിലുണ്ടായ ഭീകരാക്രമണത്തിൽ 29 മരണം. ജയിലിലേക്ക്‌ അതിക്രമിച്ചു കടന്ന ഐഎസ്‌ ഭീകരർ വെടിവയ്‌ക്കുകയായിരുന്നു. അമ്പതോളം പേർക്ക്‌ പരിക്കേറ്റുവെന്നും സുരക്ഷാ മന്ത്രാലയം വക്താവ് ഫവാദ് അമാൻ പറഞ്ഞു. തടവുകാരെ കൂടാതെ  സുരക്ഷാ ഉദ്യോഗസ്ഥർ, അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ കൊല്ലപ്പെട്ടത്. ഖൊറാസാൻ പ്രവിശ്യയിലെ ഐഎസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും അഫ്ഗാനിസ്ഥാനിലെ നാൻഗഹർ പ്രവിശ്യാ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.18 മണിക്കൂർ‌  ഏറ്റുമുട്ടൽ നീണ്ടു‌. ഐഎസ്‌ഐഎൽ, താലിബാൻ  ഭീകരരടക്കം 2000 പേരാണ്‌ ജയിലിലുള്ളത്‌. ആക്രമണത്തിനിടെ  രക്ഷപ്പെട്ട ആയിരത്തോളം തടവുകാരെ തിങ്കളാഴ്ച ഉച്ചയോടെ  പിടികൂടിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച സ്ഫോടകവസ്തു നിറച്ച വാഹനം ജയിൽ ഗേറ്റിൽ നടത്തിയ ചാവേർ ആക്രമണത്തിൽ 50 പേർക്ക്‌ പരിക്കേറ്റു.  ഭീകരാക്രമണത്തെ തുടർന്ന്‌  ജലാലാബാദ് നഗരത്തിൽ കർഫ്യൂ  പ്രഖ്യാപിച്ചു. ഐഎസിന്റെ ഖൊറാസാൻ ശാഖയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായ അസദുള്ള‌ ഒറാകസായിയെ ജലാബാദിൽ നടത്തിയ ഓപ്പറേഷനിൽ സുരക്ഷാസേന വധിച്ചതിനു പിന്നാലെയാണ്‌ ആക്രമണം.‌ Read on deshabhimani.com

Related News