ബോൾസനാരോ ബ്രസീലിൽ 
മടങ്ങിയെത്തി



ബ്രസീലിയ കലാപത്തിലൂടെ ഭരണ അട്ടിമറിക്ക്‌ ശ്രമിച്ച്‌ അമേരിക്കയിലേക്ക്‌ കടന്ന മുൻ പ്രസിഡന്റ് ജയ്‌ർ ബോൾസനാരോ മൂന്ന്‌ മാസത്തിനുശേഷം ബ്രസീലിൽ മടങ്ങിയെത്തി. ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡ സിൽവയ്‌ക്ക്‌ അധികാരം കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാതെയാണ്‌ ബോൾസനാരോ ഫ്‌ളോറിഡയിലേക്ക്‌ പോയത്‌. തീവ്ര വലതുപക്ഷക്കാരായ ആയിരക്കണക്കിന് ബോള്‍സനാരോ അനുയായികൾ 2022 ജനുവരി എട്ടിന് ബ്രസീൽ കോൺഗ്രസിലും സുപ്രീംകോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും ആക്രമണം നടത്തി. ഈ കേസിൽ ബോൾസനാരോയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്‌. Read on deshabhimani.com

Related News