ഇസ്രയേൽ ആക്രമണം: 15 പലസ്‌തീൻകാർ കൊല്ലപ്പെട്ടു



ഗാസ> ഗാസയിൽ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ആറ്‌ സ്ത്രീകളും നാല്‌ കുട്ടികളുമുണ്ടെന്ന്‌ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന പലസ്തീൻ ഇസ്ലാമിക്‌ ജിഹാദിന്റെ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ്‌ ഇസ്രയേലിന്റെ വിശദീകരണം. സംഘടനയുടെ മുതിർന്ന മൂന്ന്‌ നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഗാസ, റാഫാ നഗരങ്ങളിലെ ജനവാസമേഖലയിലേക്കാണ്‌ ഇസ്രയേൽ തുടർ മിസൈൽ ആക്രമണം നടത്തിയത്‌. ഗാസയിലെ  പാർപ്പിട സമുച്ചയത്തിന്റെ നാലും അഞ്ചും ആറും നിലകൾ പൂർണമായും തകർന്നു. തിങ്കൾ വൈകിട്ട്‌  തുടങ്ങിയ ആക്രമണം ചൊവ്വ പുലർച്ചെവരെ നീണ്ടു. 20 പേർക്ക്‌ ആക്രമണത്തിൽ പരിക്കേറ്റു. *   അതിനിടെ, തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേർ കൊല്ലപ്പെട്ടു.ഈവർഷം ഇതുവരെ വെസ്‌റ്റ്‌ ബാങ്കിലും കിഴക്കൻ ജറുസലേമിലും മാത്രം ഇസ്രയേൽ ആക്രമണത്തിൽ 105 പലസ്തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌. Read on deshabhimani.com

Related News