ഇസ്രയേലില്‍ പ്രധാനമന്ത്രിക്കെതിരെ തെരുവിലിറങ്ങി ജനങ്ങള്‍



ടെല്‍ അവീവ്> നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ തെരുവിലിറങ്ങി ഇസ്രയേല്‍ ജനത. പതിനായിരങ്ങളാണ് ശനിയാഴ്ച ടെല്‍ അവീവിലും മറ്റു ന​ഗരങ്ങളിലും പ്രതിഷേധിച്ചത്. രാജ്യത്തിന്റെ 75–-ാം സ്വാതന്ത്ര്യദിനം അടുത്തിരിക്കെയാണ് നെതന്യാഹു സര്‍ക്കാരിന്റെ നടപടികള്‍ ജനാധിപത്യംതന്നെ ഇല്ലാതാക്കുന്നെന്ന് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. നെതന്യാഹുവിന്റെ ചിത്രത്തിനു മുകളില്‍ ‘ക്രൈം മിനിസ്റ്റര്‍’ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ജുഡീഷ്യറി പരിഷ്കരണങ്ങളില്‍നിന്ന് താല്‍ക്കാലികമായി പിന്മാറിയ സര്‍ക്കാര്‍ വീണ്ടും മുന്നോട്ടുവരുമെന്ന ആശങ്കയിലാണ് പ്രതിഷേധമെന്ന് റിപ്പോര്‍ട്ടുണ്ട്. സ്വന്തം പാര്‍ടിയില്‍നിന്നുവരെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നെതന്യാഹു ബിൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ചത്‌. Read on deshabhimani.com

Related News