വെടിവയ്‌ക്കാൻ റോബോട്ടുമായി ഇസ്രയേൽ



ജെറുസലേം യുദ്ധമേഖലകളിൽ പട്രോളിങ്‌ നടത്താനും നുഴഞ്ഞുകയറ്റക്കാരെ നിരീക്ഷിക്കാനും വെടിയുതിർക്കാനും കഴിയുന്ന വിദൂര നിയന്ത്രിത സായുധ റോബോട്ട് പുറത്തിറക്കി ഇസ്രയേൽ. സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിലാണ് നാല് ചക്രങ്ങളുള്ള ആളില്ലാ വാഹനം വികസിപ്പിച്ചത്. ഒരു ഇലക്ട്രോണിക് ടാബ്‌ലെറ്റ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നതെന്നും രണ്ട് മെഷീൻ ഗൺ, കാമറ, സെൻസറുകൾ എന്നിവ സജ്ജീകരിക്കാമെന്നും  നിര്‍മാതാക്കൾ പറഞ്ഞു. പരിക്കേറ്റ പട്ടാളക്കാരെ പുറത്തെത്തിക്കാനും സാമഗ്രികൾ കൊണ്ടുപോകാനും അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനും കഴിയും.15 വർഷത്തിനിടെ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനമായ ഇഎൽ‌ടി‌എ സിസ്റ്റംസ് വികസിപ്പിച്ച അര ഡസനിലധികം ആളില്ലാ വാഹനങ്ങളിൽ ഏറ്റവും നൂതനമായ വാഹനമാണിത്. ഇത്തരം ‌യന്ത്രങ്ങൾ സൈനികരുടെ ജീവൻ സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ് അനുകൂലികള്‍ വാദിക്കുന്നത്. അതേസമയം മറ്റൊരു അപകടകരമായ ഘട്ടത്തിന്റെ തുടക്കമാണെന്ന് ഒരു വിഭാ​ഗം ആശങ്ക പ്രകടിപ്പിക്കുന്നു. Read on deshabhimani.com

Related News