ഇസ്രയേൽ പാർലമെന്റ്‌ പിരിച്ചുവിടും



ജറുസലേം> ഇസ്രയേൽ പാർലമെന്റായ നെസെറ്റ്‌ പിരിച്ചുവിടുമെന്ന്‌ പ്രധാനമന്ത്രി നെഫ്‌താലി ബെന്നറ്റും വിദേശമന്ത്രി യായ്‌ർ ലാപിഡും. ഇതോടെ രാജ്യം മൂന്നര വർഷത്തിനിടയിലെ അഞ്ചാം പാർലമെന്റ്‌ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്നു. സർക്കാരിന്റെ അവശേഷിച്ച കാലയളവിൽ യായ്‌ർ ലാപിഡ്‌ പ്രധാനമന്ത്രിയാകും. പാതി കാലയളവുവീതം ഇരുവരും പ്രധാനമന്ത്രിയാകുമെന്ന വ്യവസ്ഥയിലായിരുന്നു സർക്കാർ രൂപീകരിച്ചത്‌. ബെന്നറ്റ്‌ രാഷ്ട്രീയത്തിൽനിന്ന്‌ പൂർണമായും വിരമിക്കുന്നതായും അഭ്യൂഹമുണ്ട്‌. Read on deshabhimani.com

Related News