വെസ്‌റ്റ്‌ബാങ്കിൽ 
4 പലസ്തീന്‍ 
പൗരരെ വധിച്ചു



വെസ്റ്റ്ബാങ്ക് ഇസ്രയേല്‍ സുരക്ഷാ സേന വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ പരിശോധനയില്‍ മൂന്ന് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു.  ഇവർക്ക്‌ പുറമെ, ചൊവ്വാഴ്‌ച ഇസ്രയേൽ സേനയുടെ വെടിയേറ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 വയസുള്ള വാലിദ്‌ നാസ്സർ എന്ന വിദ്യാർഥിയും വ്യാഴാഴ്‌ച മരിച്ചതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞയാഴ്ച ഇസ്രയേല്‍ സേന നടത്തിയ റെയ്‌ഡില്‍ ആറ് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം തുടക്കംമുതല്‍ വെസ്റ്റ് ബാങ്ക് മേഖലയില്‍ 74 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. Read on deshabhimani.com

Related News