ഗാസയിൽ ഇസ്രയേൽ ആക്രമണം



ഗാസ ഗാസ മുനമ്പിൽ ഇസ്രയേലിന്റെ വിമാന ആക്രമണം. അതിർത്തി ശാന്തമായി തുടരുന്നതിനിടെ ഞായർ പുലർച്ചെയാണ്‌ ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്‌. എന്നാൽ, ശനിയാഴ്‌ച വൈകിട്ട്‌ പലസ്‌തീനിൽനിന്ന്‌ മിസൈൽ ആക്രമണമുണ്ടായെന്നും തിരിച്ചടിച്ചെന്നുമാണ്‌ ഇസ്രയേൽ ന്യായീകരണം. ഹമാസിന്റെ ആയുധനിർമാണകേന്ദ്രങ്ങളാണ്‌ ലക്ഷ്യമിട്ടതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് ആയുധങ്ങൾ സംഭരിക്കുന്നത് തടയാൻ ഇസ്രയേലും ഈജിപ്തും ഗാസയിൽ ഉപരോധം തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഈ വർഷം ഇതുവരെ 140 പലസ്‌തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌. Read on deshabhimani.com

Related News