ഇസ്രയേൽ റോക്കറ്റ്‌ ആക്രമണം : ഗാസയിൽ മരണം 51 ആയി



ടെൽ അവീവ്‌ ഗാസയിലെ ജനവാസകേന്ദ്രങ്ങളിലേക്ക്‌ വെള്ളിമുതൽ ഇസ്രയേൽ നടത്തുന്ന തുടർ വ്യോമാക്രമണങ്ങളിൽ മരണം 51 ആയി. പലസ്തീൻ സായുധ സംഘടന ഇസ്ലാമിക്‌ ജിഹാദിന്റെ 24 പ്രവർത്തകരും 27 ഗാസ നിവാസികളുമാണ്‌ കൊല്ലപ്പെട്ടത്‌. 16 പേർ സംഘർഷത്തിൽ ഒരു പങ്കുമില്ലാത്ത സാധാരണക്കാരാണ്‌. എന്നാൽ, ഇസ്ലാമിക്‌ ജിഹാദ്‌ ഇസ്രയേലിലേക്ക്‌ അയച്ച മിസൈലുകൾ പതിച്ചാണ്‌ സാധാരണക്കാർ മരിച്ചതെന്ന്‌ ഇസ്രയേൽ സൈന്യം ആരോപിച്ചു. വെള്ളി പുലർച്ചെ ‘ബ്രേക്കിങ്‌ ഡോൺ’ എന്ന പേരിലാണ്‌ ഇസ്രയേൽ സൈന്യം റോക്കറ്റ്‌ ആക്രമണം ആരംഭിച്ചത്‌. ഞായർ രാത്രി വെടിനിർത്തൽ ധാരണയിൽ എത്തുംവരെ നഗരത്തിലെ 170 കേന്ദ്രങ്ങളിൽ റോക്കറ്റ്‌ പതിച്ചു.  മേഖലയിലെ സ്ഥിതിഗതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. വെടിനിർത്തൽ പ്രഖ്യാപനത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ സ്വാഗതം ചെയ്തു. Read on deshabhimani.com

Related News