ആണവ പരിശോധന: സഹകരിക്കില്ലെന്ന്‌ ഇറാൻ



തെഹ്‌റാൻ> യുഎന്നിന്റെ ആണവായുധ പരിശോധനയുമായി സഹകരിക്കുന്നത്‌ അവസാനിപ്പിക്കാൻ ഇറാൻ. അന്തർദേശീയ ആണവോർജഏജൻസിക്ക്‌ (ഐഎഇഎ) തങ്ങളുടെ ആണവകേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യം പരിശോധിക്കാൻ അനുമതി നൽകില്ലെന്ന്‌ വിദേശ മന്ത്രി മൊഹമ്മദ്‌ ജവാദ്‌ സരിഫ്‌ വ്യക്തമാക്കി. എല്ലാ മൂന്നുമാസവും ദൃശ്യങ്ങൾ ഐഎഇഎക്ക്‌ കൈമാറാമെന്ന മുൻ ധാരണയാണ്‌ അവസാനിപ്പിക്കുന്നത്‌. യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്താനും 2015ലെ ആണവകരാർ പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനെ പ്രേരിപ്പിക്കാനുമാണ്‌ നീക്കം. മൂന്നുവർഷം മുമ്പ്‌ ഡോണൾഡ്‌ ട്രംപ്‌ ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ എടുത്തുകളയണമെന്നും ആവശ്യപ്പെടുന്നു. ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുടെ തെഹ്‌റാൻ സന്ദർശനത്തിന്‌ പിന്നാലെയാണ്‌ പുതിയ പ്രഖ്യാപനം. Read on deshabhimani.com

Related News