മുൻ ഉപ പ്രതിരോധമന്ത്രിയെ ഇറാൻ തൂക്കിലേറ്റി



തെഹ്‌റാൻ> ബ്രിട്ടനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന്‌ ആരോപിച്ച്  മുന്‍ ഉപപ്രതിരോധമന്ത്രി അലിറെസ അക്ബറിയെ ഇറാന്‍ തൂക്കിലേറ്റി. ഏകാന്ത തടവിൽ കഴിയുകയായിരുന്ന അലിറെസയെ കഴിഞ്ഞ ദിവസമാണ്‌ വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. ബ്രിട്ടനിലും ഇറാനിലുമായി ഇരട്ട പൗരത്വമുള്ള അലിറെസ അക്‌ബറിയുടെ വധശിക്ഷ ഇറാൻ സർക്കാരിന്റെ പ്രാകൃത നടപടിയാണെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക്‌ പറഞ്ഞു. ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരൻ ആണെന്നും ദേശീയ സുരക്ഷാ വിവരങ്ങൾ കൈമാറിയെന്നും ആരോപിച്ച് 2019ലാണ് അലിറെസ അക്ബറിയെ അറസ്റ്റ് ചെയ്തത്. 1997–- 2005 കാലയളവിലാണ്‌ അലിറെസ അക്ബറിഉപ പ്രതിരോധമന്ത്രിയായിരുന്നത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ മുതിര്‍ന്ന അംഗവുമായിരുന്നു. 1988ല്‍ ഇറാനും ഇറാഖും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്‌ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ വ്യക്തിയാണ്.   മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകൾ നൽകി കുറ്റസമ്മതം നടത്താൻ നിർബന്ധിച്ചെന്നും കാണിച്ച്‌ അക്‌ബറി ബിബിസിക്ക്‌ മുമ്പ് ഓഡിയോ സന്ദേശം അയച്ചിരുന്നു. Read on deshabhimani.com

Related News