മ്യാന്മറിൽ ഇന്റർനെറ്റ്‌ വിച്ഛേദിച്ചു



യാങ്കോൺ മ്യാന്മറിൽ അനിശ്ചിതകാലത്തേക്ക്‌ വയർലെസ്‌ ഇന്റർനെറ്റ്‌ ബന്ധം വിച്ഛേദിച്ചു. സൈന്യത്തിന്റെ ഉത്തരവിനെ തുടർന്നാണ്‌ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ നടപടി‌. ഫൈബർ ലൈൻ വഴിയുള്ള ഇന്റർനെറ്റിന്‌ തടസ്സമില്ല. രാജ്യത്ത്‌ സൈന്യത്തിനെതിരായ പ്രതിഷേധം കൂടിവരുന്നതിനിടയിലാണ്‌ നടപടി. അതേസമയം, മ്യാന്മർ സൈന്യം രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉദ്യോഗസ്ഥരുമടക്കം നുറുകണക്കിന്‌ ആളുകളെ അജ്ഞാതകേന്ദ്രത്തിലേക്ക്‌ മാറ്റിയെന്ന‌ ന്യൂയോർക്ക്‌ ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്‌സ്‌ വാച്ചിന്റെ റിപ്പോർട്ടും പുറത്തുവന്നു. സൈനിക ആക്രമണത്തെ തുടർന്ന്‌ 3000ൽ അധികം കാരേൻ വംശജർ തായ്‌ലൻഡിലേക്ക്‌ ഓടിപ്പോയെന്ന്‌ ഫ്രീബർമ റേഞ്ചേഴ്‌സ്‌ എന്ന സംഘടനയും റിപ്പോർട്ട്‌ ചെയ്തു. Read on deshabhimani.com

Related News