യുഎസിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാർ മരിച്ചനിലയിൽ

കൊല്ലപ്പെട്ട ജസ്‌ലീൻ കൗർ, ഭര്‍ത്താവ് ജസ്ദീപ് സിങ് ഇവരുടെ മകള്‍ അരൂഹി, അമന്‍ദീപ് സിങ്


ലൊസ് ആഞ്ചലസ് അമേരിക്കയിൽ  തട്ടിക്കൊണ്ടു പോയ എട്ടുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലു ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി. നാലംഗ സിഖ് കുടുംബത്തെയാണ്‌ കലിഫോർണിയയിലെ മെർസെഡ് കൗണ്ടിയിലെ തോട്ടത്തിൽ ബുധനാഴ്‌ച മരിച്ച നിലയിൽ കണ്ടെത്തിയത്‌. ജസ്ദീപ് സിങ്‌ (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ കുട്ടി അരൂഹി ധേരി (8), കുഞ്ഞിന്റെ അമ്മാവൻ അമൻദീപ് സിങ്‌ (39) എന്നിവരാണ്‌ മരിച്ചത്‌. പഞ്ചാബിലെ ഹോഷിയാർപുരിലെ ഹർസി പിണ്ഡ്‌ സ്വദേശികളാണ് ഇവർ. മെർസെഡ്‌ കൗണ്ടിയിൽ ഇവർ പുതിയതായി ആരംഭിച്ച ചരക്കുനീക്ക കമ്പനിയിൽനിന്നാണ്‌ തിങ്കളാഴ്‌ച കുടുംബത്തെ തട്ടിക്കൊണ്ടുപോയത്‌. പ്രതി ജീസസ് മാനുവല്‍ സൽഗാഡോ (48)യെ പൊലീസ്‌ പിടികൂടി. ആത്മഹത്യയ്‌ക്കു ശ്രമിച്ച ഇയാൾ ചികിത്സയിലാണ്‌. എന്താണ്‌ കൊലയിലേക്ക്‌ നയിച്ച കാരണമെന്ന്‌ വ്യക്തമല്ലെന്ന്‌ കുടുംബാംഗങ്ങൾ പ്രതികരിച്ചു. Read on deshabhimani.com

Related News