ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നും യുഎൻ റിപ്പോർട്ട്



ന്യൂയോർക്ക്> ചൈനയെ മറികടന്ന് 2023ൽ ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് ഐക്യരാഷ്‌ട്ര സംഘടന. തിങ്കളാഴ്‌ച പുറത്തിറക്കിയ യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്, പോപ്പുലേഷൻ ഡിവിഷൻ, ദ് വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌‌ട്‌‌സ് 2022 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ ചൈനയിൽ 142 കോടിയും ഇന്ത്യയിൽ 141 കോടിയുമാണ് ജനസംഖ്യ. 2050 ആകുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ 160 കോടിയായി ഉയരും. 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2030ൽ ലോക ജനസംഖ്യ 850 കോടിയായും 2050ൽ 970 കോടിയായും ജനസംഖ്യ ഉയരും. 1040 കോടിയായിരിക്കും 2080-ലെ ജനസംഖ്യയെന്നാണ് അനുമാനം.   Read on deshabhimani.com

Related News