ഇറാൻ പ്രസിഡന്റുമായി 
ജയ്‌ശങ്കർ ചർച്ച നടത്തി



ടെഹ്റാന്‍ ഇന്ത്യയുടെ വിദേശമന്ത്രി എസ് ജയ്ശങ്കര്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്‌ച നടന്ന റെയ്സിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ജയ്ശങ്കര്‍ ഇറാനിലെത്തിയത്. വെള്ളിയാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ചതായും ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും ആശംസ അറിയിച്ചതായും ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. ഇറാന്റെ മറ്റ് ഉന്നത നേതാക്കളുമായും  കൂടിക്കാഴ്ച നടത്തി. ഇരു രാജ്യവും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിൽ  ഇറാൻ പ്രസിഡന്റ്  താൽപ്പര്യം പങ്കുവച്ചതായും വിവിധ മേഖലയിലെ സഹകരണം തുടരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും ജയ്ശങ്കര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.  ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജയ്‌ശങ്കര്‍ ഇറാന്‍ സന്ദര്‍ശിക്കുന്നത്. ജയ്ശങ്കറിനെ കൂടാതെ 71 രാജ്യത്തുനിന്നുള്ള 115 പ്രതിനിധികൾ റെയ്സിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തിരുന്നു. കുവൈത്ത്‌, ഒമാൻ  വിദേശമന്ത്രിമാരുമായും ജയ്‌ശങ്കർ കൂടിക്കാഴ്ച നടത്തി. Read on deshabhimani.com

Related News