ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍



 ഇസ്ലാമാബാദ്> പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ച് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  പാക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്ഐആറുകളില്‍ ജാമ്യം തേടാനാണ് ഇമ്രാന്‍ ഖാന്‍ കോടതിയിലെത്തിയത്. അതേസമയം, ഇമ്രാനെ കോടതി വളപ്പില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായും ക്രൂരമായി മര്‍ദിച്ചെന്നും പിടിഐ  വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.   Read on deshabhimani.com

Related News