മാറഡോണയുടെ സഹോദരൻ ഹ്യൂഗോ അന്തരിച്ചു

videograbbed image


നേപ്പിൾസ്‌ ഫുട്‌ബോൾ ഇതിഹാസം  ​ദ്യേഗോ  മാറഡോണയുടെ സഹോദരനും ഫുട്ബോള്‍ താരവുമായ ഹ്യൂഗോ മാറഡോണ (52) അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ്ബായ നാപ്പോളിയാണ്‌  മരണവിവരം പുറത്തുവിട്ടത്‌. 1987ൽ ഡീഗോയുടെ ആവശ്യപ്രകാരം നാപ്പോളി വാങ്ങിയ ഹ്യൂഗോയെ പിന്നീട്‌ അസ്‌കോളിക്ക്‌ നൽകി. അതേവർഷം സെപ്‌തംബർ 20ന്‌ സഹോദരൻമാർ നേർക്കുനേർ കളിക്കുകയും ചെയ്തു. റയോ വല്ലേക്കാനോ, റാപിഡ്‌ വിയന്ന തുടങ്ങിയ ക്ലബ്ബുകൾക്കുവേണ്ടിയും ഹ്യൂഗോ മാറഡോണ കളിച്ചിട്ടുണ്ട്‌.മാറഡോണ വിടവാങ്ങി 13 മാസങ്ങൾക്കുശേഷമാണ്‌ ഹ്യൂഗോയുടെ മരണം. Read on deshabhimani.com

Related News