യുഎഇ കപ്പൽ വിട്ടുനൽകാൻ വിസമ്മതിച്ച് ഹൂതി വിമത‌ർ

videograbbed image


ഐക്യരാഷ്ട്ര കേന്ദ്രം പിടിച്ചെടുത്ത യുഎഇ കപ്പൽ വിട്ടുനൽകണമെന്ന ഐക്യരാഷ്ട്രസംഘടനാ നി‌ർദേശം തള്ളി ഹൂതി വിമതർ. ഈ മാസം ആദ്യമാണ് 11 ജീവനക്കാരുള്ള കപ്പൽ ഹൂതികൾ പിടിച്ചെടുത്തത്. അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെ യാത്രചെയ്ത  സൗദി അറേബ്യൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ ആശുപത്രി ഉപകരണങ്ങളാണെന്നാണ് യുഎഇ പറയുന്നത്. ഇത് തള്ളിയ ഹൂതികൾ കപ്പലിൽ ആയുധങ്ങളാണെന്നാണ് അവകാശപ്പെടുന്നത്. ഐക്യരാഷ്ട്രസംഘടനാ രക്ഷാസമിതി വെള്ളിയാഴ്ചയാണ് കപ്പൽ മോചിപ്പിക്കണമെന്നും ഏദൻ കടലിലും ചെങ്കടലിലും കപ്പലുകളുടെ സ്വാതന്ത്ര്യം  ഉറപ്പാക്കണമെന്നും ആവശ്യപ്പെ‌ട്ടത്. Read on deshabhimani.com

Related News