തടവിലുള്ള ഹൂതികളെ 
മോചിപ്പിച്ച്‌ സൗദി സഖ്യം



മനാമ യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തടവിലുള്ള ഹൂതി വിമതരെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം മോചിപ്പിച്ചു തുടങ്ങി. 163 പേരെ വിട്ടയക്കുന്നതിൽ ആദ്യ സംഘത്തെ വെള്ളിയാഴ്ച മോചിപ്പിച്ചു. എത്രപേരാണ്‌ ആദ്യസംഘത്തിലുള്ളതെന്ന്‌ അറിയിച്ചിട്ടില്ല. മൂന്ന് ഘട്ടമായി തടവുകാരെ വിമാനമാർഗം തലസ്ഥാനമായ സനായിലും തെക്കൻ തുറമുഖ നഗരമായ ഏദനിലും എത്തിക്കുമെന്ന് സൗദി വാർത്താ ഏജൻസി ട്വിറ്ററിൽ അറിയിച്ചു. നൂറിലേറെ തടവുകാരുടെ കൈമാറ്റം എളുപ്പത്തിലാക്കാനുള്ള നടപടി സ്വീകരിച്ചതായി റെഡ് ക്രോസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഏപ്രിൽ ആദ്യം പ്രാബല്യത്തിൽവന്ന രണ്ടുമാസത്തെ വെടിനിർത്തൽ മേഖലയ്‌ക്ക് ആശ്വാസം നൽകിയിട്ടുണ്ട്. എണ്ണ ടാങ്കറുകൾ ഹൊദെയ്ദ തുറമുഖത്ത് വീണ്ടും എത്തിയിട്ടുണ്ട്‌. Read on deshabhimani.com

Related News