ഇറാനിൽ രോഷം 
ഇരമ്പുന്നു; 31 മരണം



തെഹ്‌റാൻ ഹിജാബ്‌ ശരിയായി ധരിച്ചില്ലെന്ന പേരില്‍ കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ചോരക്കളമായി. പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ്‌ നടപടിക്കിടെ 31 പേർ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. രാജ്യത്ത്‌ പലയിടത്തും ഇന്റർനെറ്റ്‌ വിച്ഛേദിച്ചു. തെരുവുകളിൽ ഹിജാബ്‌ കൂട്ടിയിട്ട്‌ കത്തിച്ചും മുടി മുറിച്ചും ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിക്കെതിരെ മുദ്രാവാക്യം വിളിച്ചുമാണ്‌ പ്രതിഷേധം. കുര്‍ദ് മേഖലകളിലാണ് ഏറ്റവും കൂടുതൽ മരണം. പ്രതിഷേധം  അമ്പതിലേറെ നഗരത്തിലേക്ക് വ്യാപിച്ചു. Read on deshabhimani.com

Related News