ഹജ്ജ്: തീര്‍ഥാടകര്‍ 17 മുതല്‍ 
മക്കയില്‍; അറഫ ദിനം 19ന് ; 20ന് സൗദിയിൽ ബലിപെരുന്നാൾ



  മനാമ ഈ വർഷം ഹജ്ജിന് സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായി 60,000 പേരെ തെരഞ്ഞെടുത്തു. ഓൺലൈനിൽ ലഭിച്ച 5,58,270 അപേക്ഷയിൽനിന്നാണ് അർഹരെ തെരഞ്ഞെടുത്തത്. 17നും 18നും ഇവർ മക്കയിലേക്ക് പ്രവേശിക്കുമെന്ന് ഹജ്ജ്‌, ഉംറ മന്ത്രാലയം അറിയിച്ചു. 19നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാദിനം. 20ന് സൗദിയിൽ ബലി പെരുന്നാൾ ആഘോഷിക്കും. പതിനെട്ടിനും 65നും ഇടയിൽ പ്രായമുള്ള കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഹജ്ജിന് അനുമതി. വാക്‌സിൻ ഒന്നാം ഡോസുമാത്രം സ്വീകരിച്ചവർക്ക് ബുക്കിങ്ങില്ലാതെ രണ്ടാം ഡോസ് നൽകും. മുമ്പ്‌ ഹജ്ജ് നിർവഹിക്കാത്തവർക്കാണ് മുൻഗണന നൽകിയതെന്ന് മന്ത്രാലയം അറിയിച്ചു.കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചാകും ചടങ്ങുകൾ. മക്കയിൽനിന്ന്‌ 20 പേരുള്ള സംഘമായി ബസിലാണ് തീർഥാടനകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക. ഹജ്ജ് പെർമിറ്റില്ലാത്തവർ പ്രവേശിക്കുന്നത് തടയാൻ പരിശോധന ശക്തമാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു. കോവിഡ് കാരണം രണ്ടാംതവണയാണ് തീർഥാടകരെ വെട്ടിക്കുറയ്ക്കുന്നത്. കഴിഞ്ഞവർഷം രാജ്യത്തെ 10,000 പേർക്ക് മാത്രമായിരുന്നു ഹജ്ജിന് അനുമതി. 2019ൽ 25 ലക്ഷത്തോളംപേർ പങ്കെടുത്തതിൽ 18 ലക്ഷത്തോളം വിദേശ തീർഥാടകരായിരുന്നു. Read on deshabhimani.com

Related News