ഹജ്ജ് തുടങ്ങി; ഇന്ന് അറഫ സംഗമം ; പത്തുലക്ഷത്തോളം തീർഥാടകർ മിനായിൽ



മനാമ തമ്പുകളുടെ നഗരിയായ മിനായിൽ തീർഥാടകരുടെ രാപാർക്കലോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കു തുടക്കമായി. പത്തുലക്ഷത്തോളം തീർഥാടകർ മിനായിൽ എത്തി. വെള്ളി പുലർച്ചെ തീർഥാടകർ അറഫ സംഗമത്തിനായി അറഫ മൈതാനിയിലേക്ക് നീങ്ങും. അറഫ സംഗമത്തിൽ സൗദിയിലെ പണ്ഡിതസഭ അംഗവും റാബിത്വ സെക്രട്ടറി ജനറലുമായ ഡോ. ഷെയ്ഖ് മുഹമ്മദ് അൽ ഈസ ഖുതുബ നിർവഹിക്കും. മക്കയിൽ ശക്തമായ ചൂടിനെ പ്രതിരോധിക്കാനും ചൂട് കുറയ്ക്കാനും അന്തരീക്ഷം മിതശീതോഷ്ണമാക്കാനും അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തി.  സൂര്യാഘാതം ഏൽക്കുന്നവരെയും കോവിഡ് രോഗികളെയും പരിചരിക്കാൻ പ്രത്യേക സൗകര്യം ഏർപ്പാടാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്ന് 79,213 തീർഥാടകർ എത്തിയതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. ഇതിൽ 12 പേർ ഇതിനകം മരിച്ചു. പത്തു സംഘമായി തിരിച്ചാണ് ഇന്ത്യൻ തീർഥാടകർ ചടങ്ങുകൾ പൂർത്തീകരിക്കുക. Read on deshabhimani.com

Related News