ഗസ്റ്റാവോ പെട്രോ നാളെ സത്യപ്രതിജ്ഞ ചെയ്യും

videograbbed image


ബൊഗോട്ട കൊളംബിയൻ ചരിത്രത്തിലെ ഇടതുപക്ഷക്കാരനായ ആദ്യ പ്രസിഡന്റ്‌ ഗസ്റ്റാവോ പെട്രോ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സാമൂഹ്യവും സാമ്പത്തികവുമായ മാറ്റങ്ങളോടെ പുതിയ കൊളംബിയ സാധ്യമാക്കുമെന്ന വാഗ്‌ദാനവുമായാണ്‌ മുൻ ഗറില്ല നേതാവുകൂടിയായ പെട്രോ രാജ്യത്തിന്റെ പ്രഥമ പൗരനാകുന്നത്‌. ഇടതുപക്ഷ സഖ്യമായ ഹിസ്‌റ്റോറിക്കൽ പാക്ട്‌ സ്ഥാനാർഥിയായിരുന്ന പെട്രോയുടെ വിജത്തോടെ പതിറ്റാണ്ടുകൾ നീണ്ട തീവ്രവലതുപക്ഷ ഭരണത്തടൊണ്‌ അന്ത്യമായത്‌. തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായും സെനറ്ററായും പ്രദർശിപ്പിച്ച പ്രവർത്തനമികവ്‌ പ്രസിഡന്റ്‌ കാലയളവിലും തുടരുമെന്ന പ്രതീക്ഷയിലാണ്‌ ജനത.   Read on deshabhimani.com

Related News