ഗള്‍ഫ് ജനസംഖ്യയില്‍ വന്‍ കുറവ്; പത്തുലക്ഷം കുറഞ്ഞു



മനാമ>  ആറു ഗള്‍ഫ് രാജ്യങ്ങളിലെയും ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം പത്തു ലക്ഷത്തിലേറെ പേരുടെ കുറവ്. ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ ജനസംഖ്യ 5.64 കോടിയായി കുറഞ്ഞു. 2020ല്‍ ജനസംഖ്യ 5,74 കോടിയായിരുന്നു.സൗദി, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ 2017 മുതല്‍ 2021 വരെ ജനസംഖ്യയില്‍ 15 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് അത് കുറഞ്ഞു.സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നതാണ് ജനസംഖ്യ. ഗള്‍ഫില്‍ ജനസംഖ്യ വളര്‍ച്ച 0.7 ശതമാനമാണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 23.5 എന്ന നിരക്കിലാണ് ജന സാന്ദ്രത. ലോകത്തെ മൊത്തം ജനസംഖ്യയില്‍ ഗള്‍ഫ് ജനസംഖ്യ 0.7 ശതമാനമാണ്. സൗദി, കുവൈത്ത്, ഖത്തര്‍ എന്നിവടങ്ങളിലാണ് ജനസംഖ്യ കുറഞ്ഞത്. എന്നാല്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവടങ്ങളില്‍ ജനസംഖ്യ നേരിയതോതില്‍ വര്‍ധിച്ചു. ഗള്‍ഫ് ജനസംഖ്യയില്‍ 60.5 ശതമാനം സൗദിയിലാണ്. 3.41 കോടി വരുമിത്. ഏറ്റവും കുറവ് ജനസംഖ്യ ബഹ്‌റൈനിലാണ് 15 ലക്ഷം.കോവിഡ് കാരണം വിദേശ തൊഴിലാളികള്‍ ഗണ്യമായി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതില്‍ പകുതിയോളം പേര്‍ക്കും തിരിച്ചെത്താനായിട്ടില്ല. ഇതും ജനസംഖ്യ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.   Read on deshabhimani.com

Related News