ഗ്രെറ്റയെ പരിഹസിച്ച്‌ ട്വീറ്റ്‌ ; കിക്‌ ബോക്‌സർ കുടുങ്ങി



ബുക്കാറെസ്റ്റ്‌ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെ അപഹസിച്ച ട്വീറ്റിനൊടുവിലെ നാടകീയസംഭവവികാസങ്ങൾക്കൊടുവിൽ  ബ്രിട്ടീഷ്‌–- അമേരിക്കൻ മുൻ കിക്‌ ബോക്‌സർ ആൻഡ്രൂ ടെയ്‌റ്റ്‌ അറസ്റ്റിലായി. ആൻഡ്രൂ ടെയ്‌റ്റ്‌ ഗ്രെറ്റയെ അപമാനിച്ചുകൊണ്ട് പങ്കുവച്ച ഒരു വീഡിയോയിലെ പിസപെട്ടിയാണ് അറസ്റ്റിലേക്ക്‌ നയിച്ചത്‌. ബലാത്സംഗം, മനുഷ്യക്കടത്ത്‌ തുടങ്ങി വിവിധ കേസുകളിൽ പ്രതിയായ ആൻഡ്രൂ ടെയ്‌റ്റ്‌ ഒളിവിലായിരുന്നു. ഗ്രെറ്റയെ പരിഹസിക്കാനായി ഇട്ട വീഡിയോയില്‍ ടെയ്‌റ്റിന്റെ മുന്നില്‍ റുമാനിയയിലെ പ്രധാന ബ്രാൻഡായ ജെറി പിസയുടെ രണ്ട്‌ പെട്ടികാണാം. ഇതില്‍ നിന്നും റുമാനിയൻ പൊലീസിന്‌ ഇയാള്‍ ഒളിവില്‍കഴിഞ്ഞ സ്ഥലത്തെ കുറിച്ച് സൂചന കിട്ടി.പിന്നാലെ ടെയ്‌റ്റിനെയും സഹോദരനേയും ബുക്കാറെസ്റ്റിൽനിന്ന്‌ പിടികൂടി. പിസ ബോക്‌സുകൾ ശരിയാംവിധം സംസ്‌കരിച്ചില്ലെങ്കിൽ ഇതായിരിക്കും സംഭവിക്കുക എന്ന് ഗ്രെറ്റ ട്വീറ്റ് ചെയ്തു. സ്ത്രീവിരുദ്ധ പരാമർശങ്ങളും വിദ്വേഷസന്ദേശങ്ങളുംമൂലം ആൻഡ്രൂ ടെയ്‌റ്റിനെ ട്വിറ്ററിൽനിന്ന്‌ നീക്കിയിരുന്നു. ഇലോൺ മസ്‌ക്‌ ട്വിറ്റർ ഏറ്റെടുത്തശേഷമാണ്‌ അക്കൗണ്ട്‌ പുനഃസ്ഥാപിച്ചത്‌. Read on deshabhimani.com

Related News