ഗ്രീസ്‌ തെരഞ്ഞെടുപ്പിലേക്കുതന്നെ



ഏതൻസ്‌ തെരഞ്ഞെടുപ്പ്‌ ഫലം വന്ന്‌ രണ്ടു ദിവസത്തിനുശേഷവും ഭരണ, പ്രതിപക്ഷ മുന്നണികൾക്ക്‌ സർക്കാർ രൂപീകരിക്കാനാകില്ലെന്ന്‌ തെളിഞ്ഞതോടെ ഗ്രീസിൽ വീണ്ടും തെരഞ്ഞെടുപ്പ്‌ നടക്കുമെന്ന്‌ ഉറപ്പായി.  ഭരണഘടനാപ്രകാരം ആദ്യ മൂന്നുസ്ഥാനത്ത്‌ എത്തുന്ന പാർടികൾക്കും മൂന്നുദിവസം വീതം സർക്കാർ രൂപീകരണശ്രമത്തിന്‌ നൽകണം.  മുന്നണി സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ഇല്ലെന്ന്‌ വ്യക്തമായി. പ്രധാനമന്ത്രി കിരിയാകോസ്‌ മിത്‌സോതാകിസിന്റെ മധ്യ വലത്‌ പാർടി ന്യൂ ഡെമൊക്രസിക്ക്‌ 40.79 ശതമാനം വോട്ട്‌ ലഭിച്ചെങ്കിലും (146 സീറ്റ്) കേവല ഭൂരിപക്ഷത്തിന്‌ അഞ്ച് സീറ്റ് കുറവുണ്ട്. രണ്ടാമതെത്തിയ ഇടത്‌ പാർടി സിറിസയ്ക്ക്‌ 71ഉം മൂന്നാമതുള്ള സോഷ്യലിസ്‌റ്റ്‌ പാർടി പാസോകിന്‌ 41ഉം സീറ്റാണ്‌ ലഭിച്ചത്‌. കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഗ്രീസിന്‌ 26 സീറ്റ്‌ ലഭിച്ചു–- 2019ലെ തെരഞ്ഞെടുപ്പിനേക്കാൾ 11 സീറ്റ്‌ അധികം. തെരഞ്ഞെടുപ്പ്‌ ജൂൺ 25ന്‌   നടത്താനാണ്‌ ആലോചന. Read on deshabhimani.com

Related News