130 വർഷത്തേക്കുള്ള 
ബാറ്ററി വരുന്നു ; ഒറ്റത്തവണ ചാർജ്‌ ചെയ്താൽ 1000 കിലോമീറ്റർവരെ



ബീജിങ്‌ ഒറ്റത്തവണ ചാർജ്‌ ചെയ്താൽ 1000 കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ്‌ കമ്പനി ഗോഷൻ ഹൈടെക്‌. ആകെ 20 ലക്ഷം കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ലിഥിയം അയണ്‍, മാം​ഗനീസ്, ഫോസ്ഫേറ്റ് (എൽഎംഎഫ്‌പി)ബാറ്ററിയാണ്‌ വികസിപ്പിച്ചത്‌. 2024ൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. വർഷം 15,000 കിലോമീറ്റർ ഓടുന്ന കാറിന്‌ 130 വർഷം ഉപയോഗിക്കാൻ പര്യാപ്തമാണ്‌ ഈ ബാറ്ററിയെന്നും കമ്പനി അറിയിച്ചു. ബാറ്ററിയുടെ സുരക്ഷാ പരിശോധനകളെല്ലാം വിജയമായിരുന്നു. കലിഫോർണിയ ആസ്ഥാനമായ കമ്പനിയുടെ വർഷങ്ങൾ നീണ്ട ഗവേഷണമാണ്‌ ഫലം കണ്ടത്‌. ഗതാഗതരംഗത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാണിതെന്നും കമ്പനി അവകാശപ്പെടുന്നു. Read on deshabhimani.com

Related News