ഗോതബായ 24ന്‌ ലങ്കയിലെത്തുമെന്ന് റിപ്പോര്‍ട്ട്



കൊളംബോ നാടുവിട്ട മുൻ ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ 24ന്‌ ശ്രീലങ്കയില്‍ തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ മുൻ അംബാസഡറും രജപക്‌സെയുടെ ബന്ധുവുമായ ഉദയംഗ വീരതുംഗയാണ്‌ ഇക്കാര്യം അറിയിച്ചത്‌. മിഗ്‌ വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കോടതിയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ ജൂലൈ ഒമ്പതിനാണ്‌ ജനകീയ പ്രക്ഷോഭത്തെതുടർന്ന്‌ ഗോതബായ രജപക്‌സെ മാലദ്വീപിലേക്കും അവിടെനിന്ന്‌ സിംഗപ്പുരിലേക്കും കടന്നത്‌. Read on deshabhimani.com

Related News