രജപക്‌സെ ശ്രീലങ്കയിലേക്ക്‌ ; പാർലമെന്റ്‌ 
സമ്മേളനം ഇന്ന്‌ മുതൽ



കൊളംബൊ>ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ  ഉടൻ തിരികെവരുമെന്ന് ശ്രീലങ്കന്‍ വാർത്താവിനിമയമന്ത്രിയും സർക്കാരിന്റെ വക്താവുമായ ബന്ദുല ഗുണവര്‍ധനെ. രജപക്‌സെ ഒളിവിലല്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 13നാണ്‌ രജപക്‌സെയും കുടുംബവും മാലദ്വീപിലേക്ക്‌ പോയത്‌. അവിടെനിന്ന്‌ 14ന്‌ സിംഗപ്പുരിലേക്ക്‌ കടന്നു. ഇന്റർനാഷണൽ ട്രൂത്ത്‌ ആൻഡ്‌ ജസ്റ്റിസ്‌  പ്രോജക്ട്‌ ഭാരവാഹികൾ രജപക്‌സെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ സിംഗപ്പുർ സർക്കാരിന്‌ പരാതി നൽകിയിട്ടുണ്ട്‌. ബുധനാഴ്‌ച പാർലമെന്റ്‌ സമ്മേളനം ആരംഭിക്കും. ഒരാഴ്‌ചത്തെ അടിയന്തരാവസ്ഥയ്‌ക്കുശേഷം കഴിഞ്ഞ ദിവസംമുതൽ പ്രസിഡന്റിന്റെ സെക്രട്ടറിയറ്റും പ്രവർത്തനം തുടങ്ങി.ഇന്ധന ഇറക്കുമതി നിയന്ത്രണം ഒരു വർഷംകൂടി തുടരുമെന്ന്‌ ശ്രീലങ്കൻ ഊർജമന്ത്രി കാഞ്ചന വിജെശേഖര പറഞ്ഞു.   Read on deshabhimani.com

Related News