റഷ്യയിൽ ഗൂഗിളിന്‌ 733 കോടി രൂപ പിഴ



മോസ്കോ> രാജ്യത്ത്‌ നിയമപ്രകാരം നിരോധിച്ച വിവരങ്ങൾ നീക്കം ചെയ്യാത്തതിന്‌ ആ​ഗോള  സേർച്ച്‌ എൻജിൻ ഭീമന്‍ ഗൂഗിളിന്‌ 720 കോടി റൂബിൾ (ഏകദേശം 733 കോടി രൂപ) പിഴയിട്ട്‌ റഷ്യ. ടഗൻസ്കി ജില്ലാ കോടതിയുടേതാണ്‌ വിധി. ജയിലിലായ പ്രതിപക്ഷ നേതാവ്‌ അലെക്സെയ്‌ നവാൽനിയെ അനുകൂലിച്ച്‌ നടന്ന പ്രതിഷേധങ്ങളുടെ വിവരം നീക്കം ചെയ്യാത്തതിനാണ്‌ നടപടി. മുമ്പ്‌ ഗൂഗിളിന്‌ താരതമ്യേന ചെറിയ പിഴ വിധിച്ചിരുന്നെങ്കിലും വരുമാനത്തിന്‌ ആനുപാതികമായ പിഴ ഈടാക്കാനുള്ള ആദ്യ വിധിയാണ് ഇത്‌. Read on deshabhimani.com

Related News